കണ്ണൂർ : ജില്ലയിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പ്ലോഗിങ് സംഘടിപ്പിക്കാൻ മുസ്‍ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണസമിതി തീരുമാനിച്ചു. വ്യായാമത്തിനായി ഓടുന്നതിനോടൊപ്പം പരിസരശുചീകരണം നടത്തുക എന്നതാണ് പ്ലോഗിങ് എന്ന ആശയം. മുസ്‍ലിം ലീഗ് ജില്ലാ സെക്രട്ടറി എം.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഡോ. എ.കെ.അബ്ദുസ്സലാം അധ്യക്ഷതവഹിച്ചു. സമിതി വൈസ് പ്രസിഡൻറ് കെ.എം.പി.മുഹമ്മദ് കുഞ്ഞിയെ ആദരിച്ചു. കൂടത്തിൽ കുഞ്ഞബ്ദുള്ള, ഫൈസൽ കണ്ണങ്കോട്, അബ്ദുല്ല മുഹമ്മദ്, വി.കെ.പി.ഇസ്മായിൽ, ജലാലുദീൻ അറഫാത്ത്, എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

