ലൈഫ് ഭവന പദ്ധതി ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ പണിത 30 വീടുകളുടെ താക്കോല്‍ദാനം

Kannadiparamba online news

കണ്ണൂര്‍: കിടപ്പാടമെന്ന സ്വപ്നങ്ങള്‍ക്ക് സാഫല്യമേകി കണ്ണൂര്‍ കോര്‍പ്പറേഷന്റെ കരുതല്‍. 30 വീടുകളുടെ താക്കോല്‍ കൈമാറി. പിഎംഎവൈ-നഗരം പദ്ധതിയില്‍ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായാണ് 30 വീടുകളുടെ താക്കോല്‍ കൈമാറിയത്. 1793 ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് 1300ല്‍ അധികം ഭവനങ്ങളുടെ പൂര്‍ത്തീകരണവും നടത്തിയിട്ടുണ്ട്. ഗുണഭോക്ത സംഗമത്തില്‍ 30 ഗുണഭോക്താക്കള്‍ക്ക് നാലാം ഘഡു ധനസഹായ വിതരണത്തോടൊപ്പമായിരുന്നു 30 വീടുകളുടെ താക്കോല്‍ കൈമാറ്റം.
മേയര്‍ മുസ്‌ലിഹ് മഠത്തില്‍ വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര അധ്യക്ഷയായി. വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍, നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷന്‍ സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, എന്‍ ഉഷ, പി.പി കൃഷ്ണന്‍, സി.കെ വിനോദ്, ടി.ജി അജേഷ് സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!