കണ്ണാടിപ്പറമ്പ്: പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ വാർഷികാഘോഷം നാളെ രാവിലെ 9.30 ന് ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ.രാധാകൃഷ്ണൻ മാണിക്കോത്ത് നിർവ്വഹിക്കും. പാപ്പിനിശ്ശേരി ബി.പി.സി. ശ്രീ.കെ. പ്രകാശൻ മാസ്റ്റർ മികച്ച വിദ്യാർത്ഥികൾക്കുള്ള കെ. രാമർ നമ്പ്യാർ, എം.കെ. കുഞ്ഞിരാമൻ നമ്പ്യാർ സ്മാരക എൻഡോവ്മെൻ്റുകൾ വിതരണം ചെയ്യും. മാതൃസമിതി പ്രസിഡണ്ട് ശ്രീമതി. എ. സുഷമ സർട്ടിഫിക്കറ്റുകൾ നൽകും. വാർഡ് മെമ്പർ ശ്രീമതി. പി.മിഹ്റാബി, മുൻ എച്ച്.എം. ശ്രീ പി.വി രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിക്കും. പ്രധാനാധ്യാപകൻ ശ്രീ. പി. മനോജ് കുമാർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും. പി.ടി.എ പ്രസിഡണ്ട് ശ്രീമതി.സനില ബിജു അധ്യക്ഷത വഹിക്കും. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. ദേവരാജ് സ്വാഗതവും സീനിയർ ടീച്ചർ ശ്രീമതി. സി. വി. സുധാമണി നന്ദിയും പറയും. തുടർന്നു കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ നടക്കും. ശേഷം സ്കൂൾ വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കും.
പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ വാർഷികാഘോഷവും എൻഡോവ്മെൻ്റ് വിതരണവും നാളെ
