പുലീപി മാപ്പിള എൽ.പി സ്കൂൾ: 98-)o വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നാളെ

kpaonlinenews

പുല്ലൂപ്പി; പുലീപി മാപ്പിള എൽ.പി സ്കൂളിന്റെ 98-)o വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നാളെ നടക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന പരിപാടി നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്റെ അധ്യക്ഷതയിൽ കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ 38 വർഷം സ്തുത്യർഹമായ സേവനമനുഷ്ഠിച്ച് വിരമിക്കുന്ന പ്രധാനാധ്യാപിക പ്രഭാവതി ടീച്ചർക്കുള്ള യാത്രയയപ്പും നടക്കും. ഇതിന്റെ ഭാഗമായുള്ള ഉപഹാരം എം.എൽ.എ കൈമാറും. ശേഷം എൽ.എസ്.എസ്, അൽമാഹിർ സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനം നടക്കും. സ്കൂൾ SRG കൺവീനർ ഷൈനി കെ റിപ്പോർട്ട് അവതരണം നടത്തും. പാപ്പിനിശ്ശേരി എ.ഇ.ഒ ബിജിമോൾ, വാർഡ് മെമ്പർമാരായ കെ.വി സൽമത്ത്, പി മിഹ്‌റാബി ടീച്ചർ, സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി കെ.സി ഹംസ, മദർ പി.ടി.എ പ്രസിഡന്റ് റസീന പി.പി, ഇർഷാദുൽ മുസ്‌ലിമീൻ സഭ ചെയർമാൻ റഹ്മത്തുല്ല, ഇസ്‌ലാഹുൽ മുസ്‌ലിമീൻ സംഘം സെക്രട്ടറി എം മുസമ്മിൽ, സ്കൂൾ സീനിയർ അസിസ്റ്റന്റ് അജ്മൽ പി.പി എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു സംസാരിക്കും. സ്കൂൾ പ്രധാനാധ്യാപിക സി പ്രഭാവതി ടീച്ചർ മറുപടി പ്രസംഗം നടത്തും. തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. പ്രസ്തുത പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് നിയാസ് കെ.വി സ്വാഗതവും, സ്കൂൾ അധ്യാപകൻ കെ.സി മൊയ്തീൻ കുഞ്ഞി നന്ദിയും പറയും.

Share This Article
error: Content is protected !!