Kannadiparamba news online ✍️
നാറാത്ത്: സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലെ ശുചിമുറി വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് എട്ട് പവൻ്റെ ആഭരണങ്ങൾ കവർന്നു.. നാറാത്ത് മുണ്ടോംവയലിലാണ് മോഷണം നടന്നത്. മുണ്ട പ്രത്തെ പി.രാജേഷി (48)ൻ്റെ അമ്മയും ഇളയമ്മയും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ഇവരുടെ മൂന്ന് പവൻ്റേയും അഞ്ച് പവൻ്റേയും മാലകളാണ് മോഷണം പോയത്.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

