ധർമ്മശാല:കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ പഠന ക്യാമ്പ് മൊറാഴ നിരാമയ റിട്രീറ്റ്സ് വൈദേകം വച്ച് നടന്നു. കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് എസ്പി. പി. പി. സദാനന്ദൻ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെപിഎ കണ്ണൂർ റൂറൽ ജില്ലാ പ്രസിഡണ്ട് ജയേഷ് ടിവി അധ്യക്ഷനായി. കേരള പോലീസ് ഓഫീസർ അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറിമാരായ രമേശൻ വെള്ളോറ മഹേഷ് പി പി കേരള പോലീസ് ഓഫീസസ് അസോസിയേഷൻ കണ്ണൂർ റൂറൽജില്ലാ സെക്രട്ടറി അനീഷ് കെ പി ജില്ലാ പ്രസിഡണ്ട് രമേശൻ എൻ വി കണ്ണൂർ സിറ്റി ജില്ലാ സെക്രട്ടറി കെ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ല സെക്രട്ടറി കെ പ്രിയേഷ് സ്വാഗതവുംസനത്ത് കെ പി നന്ദിയും പറഞ്ഞു.
വിവിധ സെഷനുകളിലായി അഡീഷണൽ എസ്പി ടി.പി രഞ്ജിത്ത് പ്രശസ്ത കവി സി എം വിനയചന്ദ്രൻ മാസ്റ്റർ അന്താരാഷ്ട്ര യോഗ റഫറി പ്രേമരാജൻ കാന, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ. വി. പ്രദീപൻ ‘ സംസ്ഥാന പ്രസിഡണ്ട് എസ് ആർ ഷിനോദാസ്, ജോ. സെക്രട്ടറി അജിത് കുമാർ , സംസ്ഥാന ട്രഷറർ അഭിജിത്ത് ജി പി, പ്രശസ്ത സർവീസ് വിദഗ്ധൻ ആർ വിജയകുമാർ നായർ എന്നിവർ ക്ലാസ് എടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

