“ദി പ്ളാസ്റ്റിക് “- സംവാദം സംഘടിപ്പിച്ചു.

Kannadiparamba online news

കണ്ണൂർ: ജില്ലാ ശുചിത്വമിഷനും കണ്ണൂർ യൂണിവാഴ്സിറ്റി എൻഎസ് എസ് വിഭാഗവും ചേർന്ന് എസ് എൻ കോളേജിൽ ‘ദി പ്ളാസ്റ്റിക് . – സംവാദം സംഘടിപ്പിച്ചു.കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവീസസ് ഡയറക്ടർ ഡോക്ടർ ടിപി നഫീസ ബേബിയുടെ അധ്യക്ഷതയിൽ എസ് എൻ കോളജ് പ്രിൻസിപ്പാൾ ഡോ :സിപി സതീഷ് ഉൽഘാടനം ചെയ്തു. നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ഇ കെ സോമശേഖരൻ വിഷയം അവതരിപ്പിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുമേഷ് പി.സി, എൻഎസ്എസ് ചാർജ് ഓഫീസർ ഈ ശ്രീലത, ക്ലീൻ കേരള ജില്ലാ മാനേജർ ആശംസ് ഫിലിപ്പ്സ് എന്നിവർ സംസാരിച്ചു. വിവിധ കോളേജുകളിൽ നിന്നായി 13 വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സജ്ജീകരിച്ച ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ പ്രദർശനം ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കെ എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ മൽസര വിജയികൾക്കുള്ള ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റുകൾ എന്നിവ തുടർന്ന് വിതരണം ചെയ്തു. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് ധർമ്മടം ഗവ: ബ്രണ്ണൻ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ജയഭാരതി അപ്പാർട്ട്മെൻ്റ്സ് എന്ന നാടകവും അരങ്ങേറി. ‘ദി പ്ളാസ്റ്റിക് ‘ -പ്രബന്ധാവതരണത്തിൽ
ശിവപ്രിയ , (എസ് എൻ കോളേജ് കണ്ണൂർ, )
അനശ്വര . (ബ്രണ്ണൻ കോളേജ് തലശ്ശേരി),ജിതിൻ മാത്യു . (ഗവ ബ്രെണ്ണൻ കോളേജ് ഓഫ് ടീച്ചേർസ് എഡ്യൂക്കേഷൻ, തലശ്ശേരി) എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

നാടകത്തിൽ നിന്ന്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!