ഹായ് ഗയ്‌സ്, ഫോണിന് പ്രശ്‌നമില്ല; ഇന്‍സ്റ്റയും എഫ്ബിയും ഡൗണ്‍ ആയതാണ്

Kannadiparamba online news

പണിമുടക്കിഫേസ്ബുക്കുംഇൻസ്റ്റാഗ്രാമും; അക്കൗണ്ടുകൾലോഗൗട്ട്ആയി

മെറ്റയുടെ സോഷ്യൽ‌ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിനും ഇൻസ്റ്റാ​ഗ്രാമിനും തകരാർ. ലോകം മുഴുവനുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ തനിയെ ലോ​ഗൗട്ട് ആയി. രാത്രി 8.50 മുതലാണ് ഫേസ്ബുക്കിന് തകരാർ സംഭവിച്ചത്.

ലോ​ഗൗട്ട് ചെയ്യാനുള്ള നിർദേശം നൽകുന്നുണ്ടെങ്കിലും പാസ് വേർഡ് നൽകി ലോ​ഗിന് ശ്രമിക്കുമ്പോൾ‌ ലോ​ഗിൻ ചെയ്യാൻ‌ കഴിയാതെ വരുന്നു. നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്കിന്റെ തകരാറിന് പിന്നിലെ കാരണം വ്യക്തമല്ല.ഫേസ്ബുക്കിന് തകരാറായതോടെ എക്സിൽ‌ ട്രോൾ മഴയാണ് നിറയുന്നത്.ഫേസ്ബുക്കിന് എന്തുപറ്റിയെന്നറിയാൻ എല്ലാവരും എക്സിലേക്ക് വരുന്നതാണ് ട്രോളിനടിസ്ഥാനം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!