മയ്യിൽ: ഭൂജലവകുപ്പ് പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെയും റിംഗ് ചെക്ക് ഡാമുകളുടെയും ഉദ്ഘാടനം നടന്നു. മയ്യിൽ നണിയൂർ നമ്പ്രം ഹിന്ദു എ എൽ പി സ്കൂളിൽ
എം.വി ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജിത അധ്യക്ഷത വഹിച്ചു. ഭൂജലവകുപ്പ് അസി എക്സി എഞ്ചിനീയർ കെ.പി ധനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി റജി, ബി.ഷാബി, എ.ടി രാമചന്ദ്രൻ, പി.പ്രീത, പി.ശ്രീധരൻ, പി അജിത്ത് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

