കണ്ണൂർ: രാജ്യം ഭരണഘടനാപരമായ ഭീഷണികൾ നേരിടുന്ന സാഹചര്യത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മതേതര കക്ഷികൾ ഒന്നിച്ച് നിൽക്കണമെന്നും വിഷയാധിഷ്ഠിതവും ക്രിയാത്മകവുമായ നിലപാട് സ്വീകരിക്കണമെന്നും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ രാമന്തളിയിൽ നടത്തിയ ഇസ്‌ലാമിക് സമ്മേളനം അഭിപ്രായപ്പെട്ടു. ‘കാതോർക്കുക സ്രഷ്ടാവിന്’ എന്ന പ്രമേയത്തിൽ സംസ്ഥാന സെക്രട്ടറി പ്രൊഫ. ഹാരിസ് ബിൻ സലീം ഉദ്ഘാടനം ചെയ്തു.
സി.പി. സലീം, റഷീദ് കുട്ടമ്പൂർ എന്നിവർ വിഷയാവതരണങ്ങൾ നടത്തി. യു.എ.ഇ. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ സലഫി (ഷാർജ) മുഖ്യപ്രഭാഷണം നടത്തി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി., ടി.ഐ. മധസൂദനൻ എം.എൽ.എ., മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ല, കാതിം രാമന്തളി, റാഷിദ് സ്വലാഹി, അബ്ബാസ് ഹാമിദ് എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

