മയ്യില്‍: പൊതു യാത്ര വാഹനങ്ങള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍, തൊഴിലിടങ്ങള്‍, ഉല്ലാസ കേന്ദ്രങ്ങള്‍ തുടങ്ങിയവ അടുത്തറിയാനും ഇടപഴകാനും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങളൊരുക്കുന്നതിനായി സാമൂഹ്യ സമ്പര്‍ക്ക യാത്ര സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സിയുടെ നേതൃത്വത്തിലാണ് 50 വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പരിപാടി സംഘടിപ്പിച്ചത്. മയ്യില്‍ വീവേര്‍സ്, പോലീസ് സ്‌റ്റേഷന്‍, പോസ്‌റ്റോഫീസ്, കിടക്ക നിര്‍മ്മാണ സ്ഥാപനം, ഉല്ലാസ കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് സന്ദര്‍ശിച്ചത്.പൊതു സമൂഹത്തില്‍ ഇടപഴകുന്നതിനും വിദ്യാര്‍ഥികളില്‍ സ്വാശ്രയത്വം വര്‍ധിപ്പിക്കുന്നതുമാണ് ലക്ഷ്യം. പരിപാടി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഗോവിന്ദന്‍ എടാടത്തില്‍ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സൗമ്യ പ്രസാദ് അധ്യക്ഷത വഹിച്ചു. ഒ.പി.ഇര്‍ഷാദ്, സി.കെ.രേഷ്മ. കെ. ബിജിന, അശ്വതി വാടി, എം. ധന്യ, കെ.ഷൈജ,വസന്തകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

