മയ്യില്‍: ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നവീകരിച്ച മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒ.പി. ബ്ലോക്ക് എം.വി. ഗോവിന്ദന്‍ എം.എല്‍.എ. തുറന്നു കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബര്‍ട്ട് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം പദ്ധതി ജില്ലാ പ്രോഗ്രാം മാനേജര്‍ പി.കെ. അനില്‍കുമാര്‍ രറിപ്പോര്‍ട്ടവതരിപ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയരക്ടര്‍ ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാട് മുഖ്യാതിഥിയായിരുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. കാര്‍ത്ത്യായനി, എം. ലെജി, എം.വി.അജിത, എന്‍.വി. ശ്രീജിനി, ബേബി തോലാനി, പി.കെ. മുനീര്‍, കെ.പി. രേഷ്മ,കെ.പി. ശശിധരന്‍, എന്‍.കെ. രാജന്‍, കെ.വി. ബാലകൃഷ്ണന്‍, ബേബി സുനാഗര്‍, ഷംസീര്‍ മയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

