സ്നേക്ക് പാർക്ക് ‘ലിയാൻസോ 2024’ എന്ന ബഹുമുഖ ചുമർ ചിത്രരചന ക്യാമ്പയിൻ സംഘടിപ്പിച്ചു

Kannadiparamba online news

വന്യജീവികളെ സംരക്ഷിക്കുന്നതിന്റെ ആവശ്യകത എല്ലവരിലേക്കും എത്തിക്കുന്നതിനായി സ്നേക്ക് പാർക്ക് ‘ലിയാൻസോ 2024’ എന്ന ബഹുമുഖ ചുമർ ചിത്രരചന ക്യാമ്പയിൻ സംഘടിപ്പിചു. ക്യാമ്പയിൻ ഉദ്ഘാടനം സ്നേക്ക് പാർക്ക് ഡയറക്ടർ പ്രൊഫ . ഇ. കുഞ്ഞിരാമൻ നിർവ്വഹിച്ചു.

പ്രശസ്ത ചിത്രകാരന്മാരായ ഗോവിന്ദൻ കണ്ണപുരം , ടിനു കെ . ആർ , ഷൈജു കെ. മാലൂർ എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകുകയും വർണ്ണങ്ങളിൽ വിസ്മയം തീർക്കുകയും ചെയ്തു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ വിദ്യാർത്ഥികളായ സൗരവ് വി വി, സൂര്യ ആനന്ദ് , ദിനകൃതി വൈഷ്ണവി , എസ് പ്രിതിക , ആദിത്യ കെ കെ എന്നിവർ അതിഥികളായ. ‘ലിയാൻസോ 2024’ എന്ന ക്യാമ്പയിനിൽ എൽ. പി. വിഭാഗം കുട്ടികൾ , വിവിധ കോളേജ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു . സന്ദർശകർക്ക് വരയ്ക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസും നൽകിയിരുന്നു.
എം വി ആർ സ്നേക്ക് പാർക്ക് & സൂ വെറ്ററിനറി ഓഫീസർ ഡോ . അഞ്ചു മോഹൻ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കെ . ടി, സ്നേക്ക് പാർക്ക് ക്യൂറേറ്റർ എ . ടി അമൽജിത്, നമിത സന്ദീപ് സൂ എഡ്യൂക്കേഷൻ ഓഫീസർ ദീന പി , സൂ ചീഫ് സൂപ്പർവൈസർ ടി. വി. സുധാകരൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!