പീഢനക്കേസിലെ പ്രതി വിമാനതാവളത്തിൽ അറസ്റ്റിൽ

Kannadiparamba online news

പയ്യന്നൂർ. സൗഹൃദത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ശേഷം ഗൾഫിലേക്ക് കടന്ന യുവാവിനെ വിമാനതാവളത്തിൽ വെച്ച് പോലീസ് പിടികൂടി. തായി നേരിയിലെ ഖദീജ മൻസിലിൽ അബ്ദുള്ള (21) യെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി.എ.ഉമേഷിൻ്റെ നിർദേശപ്രകാരം എസ്.ഐ.അനിൽ ബാബുവും സംഘവും വിമാനതാവളത്തിൽ വെച്ച് പിടികൂടിയത്.2022-ൽ ജനുവരിയിലാണ് കേസ്. സൗഹൃദത്തിലായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരവെ കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ വിഭാഗം പിടികൂടി പയ്യന്നൂർ പോലീസിന് കൈമാറുകയായിരുന്നു. ഗൾഫിലേക്ക് കടന്ന പ്രതിയെ കോടതി പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!