ശ്രീകണ്ഠപുരം നഗരസഭയിലെ മടമ്പത്ത് പുല്ല് ചെത്താനിറങ്ങിയ വീട്ടമ്മയക്ക് കാട്ടുപന്നിയാക്രമണത്തിൽ പരിക്കേറ്റു. മടമ്പം കൈവെട്ടിച്ചാലിലെ നൂറ്റിയാനിക്കുന്നേൽ ലൈസ സജി(45) ക്കാണ് കാട്ടുപന്നിയുടെ കുത്തേറ്റത്. ഇടതുകാൽ മുട്ടിന് സാരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
പശുക്കൾക്ക് തീറ്റപ്പുല്ല് ചെത്തുന്നതിനിടെ തോടിന് സമീപത്തുനിന്നും കാട്ടുപന്നിയാക്രമിക്കുകയായിരുന്നു. വയനാട് പെരിക്കല്ലൂർ സ്വദേശിനിയായ ലൈസയും കുടുംബവും കന്നുകാലി വളർത്തിയും മറ്റുമാണ് ഉപജീവനം നടത്തുന്നത്.
തോട്ടിൻ കരകളിലും റബർത്തോട്ടങ്ങളിലും കാട്ടുപന്നിക്കൂട്ടം തന്പടിച്ചിരിക്കുകയാണ്. മലയോര മേഖലയായ അലക്സ് നഗർ, പ്ടാരി, ചുണ്ടപ്പറമ്പ്, തുമ്പേനി, ചെരിക്കോട്, കൈതപ്രം, പൊടിക്കളം മേഖലകളിൽ കാട്ടുപന്നി ഭീതി കാരണം ജനം പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ്.
പയ്യാവൂർ, ഏരുവേശി, ചുണ്ടപ്പറമ്പ്, മുയി പ്ര മേഖലകളിലും സമാന സ്ഥിതിയാണ്. രാത്രിയിൽ കാട്ടുപന്നികൾ റോഡിലേക്കിറങ്ങുന്നത് ഇരുചക്ര വാഹനയാത്രയ്ക്കും ഭീഷണിയാകുന്നുണ്ട്. കഴിഞ്ഞ ദിവസം ചുണ്ടപ്പറന്പിലെ ജോസിന്റെ കപ്പത്തോട്ടത്തിലെത്തിയ കാട്ടുപന്നി തോട്ടം പൂർണമായും നശിപ്പിച്ചിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

