മാടായിപ്പാറയിൽ തീപ്പിടിത്തം

Kannadiparamba online news

പഴയങ്ങാടി : മാടായിപ്പാറയിൽ മാടായി കോളേജിന് മുൻവശത്ത് തീപ്പിടിത്തം. ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. ഉണങ്ങിയ പുൽമേടുകളിൽ തീ പിടിച്ചത് ശക്തമായ കാറ്റിൽ നിമിഷ നേരം കൊണ്ട് ആളിക്കത്തുകയായിരുന്നു.

പയ്യന്നൂരിൽനിന്ന് അസി. സ്റ്റേഷൻ ഓഫീസർ ഒ.സി. കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനാവിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പഴയങ്ങാടി എസ്.ഐ. കെ.കെ. തുളസിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!