പാമ്പുരുത്തി: ഡ്രോപ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ്, പാമ്പുരുത്തി നിര്‍മിച്ചു നല്‍കുന്ന ഡ്രോപ്‌സ് ഹോം താക്കോല്‍ കൈമാറലും ആറാം വാര്‍ഷികാഘോഷവും
2024 മാര്‍ച്ച് 02, 03(ശനി, ഞായര്‍) തിയ്യതികളിലായി
പാമ്പുരുത്തി ബോട്ടുജെട്ടി റോഡിൽ നടക്കും. വീടിന്റെ താക്കോല്‍ കൈമാറ്റം, വാര്‍ഷികാഘോഷം ഉദ്ഘാടനം, പാമ്പുരുത്തി മാപ്പിള എ.യു.പി. സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന്‍ സി രഘുനാഥ്, അധ്യാപിക പി വി രത്‌നം എന്നിവര്‍ക്കുള്ള ആദരവ്, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനം, സ്ത്രീരോഗ ബോധവല്‍ക്കരണ ക്ലാസ് തുടങ്ങിയ പരിപാടികളാണ് നടത്തുന്നത്. ഇന്ന് വൈകീട്ട് 6.30ന്
താക്കോൽ കൈമാറ്റവും വാർഷികാഘോഷം ഉദ്ഘാടനവും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ നിർവഹിക്കും. ഡ്രോപ്‌സ് ചെയര്‍മാന്‍
സിദ്ദീഖ് പാറേത്ത്
താക്കോല്‍ ഏറ്റുവാങ്ങും. ഡ്രോപ്‌സ് സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട് സ്വാഗതം പറയും. ഡ്രോപ്‌സ്
പ്രസിഡന്റ് എം അബൂബക്കര്‍
അധ്യക്ഷത വഹിക്കും. ഡ്രോപ്സ് കണ്‍വീനറും ഫുഡ് സേഫ്റ്റി അസി. കമ്മീഷണറുമായ
കെ പി മുസ്തഫ
ഡ്രോപ്‌സിനെ പരിചയപ്പെടുത്തും.
കെ പി ഇബ്രാഹീം മാസ്റ്റര്‍ ഡ്രോപ്‌സ് ഹോം റിപോര്‍ട്ട്
അവതരണം നടത്തും.
65 വര്‍ഷത്തിലേറെയായി വഖ്ഫ് വക സ്ഥലത്ത് താമസിക്കുന്ന കുടുംബം അവരുടെ വീടൊഴിയുന്ന കരാര്‍ രേഖ ഡ്രോപ്‌സ്
ഖജാഞ്ചി ഷൗക്കത്തലി പാലങ്ങാട്ട് പാമ്പുരുത്തി മുസ് ലിം ജമാഅത്ത്
പ്രസിഡന്റ് എം അബ്ദുൽ അസീസിന് കൈമാറും.
പാമ്പുരുത്തി മാപ്പിള എയുപി
സ്‌കൂളില്‍നിന്ന്
വിരമിക്കുന്ന പ്രധാനാധ്യാപകന്‍
സി രഘുനാഥ്, അധ്യാപിക
പി വി രത്‌നം എന്നിവരെ ചെയർമാൻ സിദ്ദീഖ് പാറേത്ത് ആദരിക്കും.
തുടർന്ന് ഇരുവരുടെയും മറുപടി പ്രസംഗം. കെ പി അബ്ദുല്‍ മജീദ്(പ്രസിഡന്റ്, കൊളച്ചേരി ഗ്രാമപ്പഞ്ചായത്ത്), കെ താഹിറ(മെംബര്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്), കെ പി അബ്ദുല്‍ സലാം(വാര്‍ഡ് മെംബര്‍, കൊളച്ചേരി ഗ്രാമപ്പഞ്ചായത്ത്), മാര്‍ട്ടിന്‍ ജോര്‍ജ്ജ്(ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്), അബ്ദുല്‍ കരീം ചേലേരി(മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്), ബഷീര്‍ കണ്ണാടിപ്പറമ്പ്(എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി), എന്‍ അനില്‍കുമാര്‍(സിപിഐഎം മയ്യില്‍ ഏരിയാ സെക്രട്ടറി), എം അബ്ദുല്‍ അസീസ്(പ്രസിഡന്റ്, പാമ്പുരുത്തി മുസ് ലിം ജമാഅത്ത്), എം മമ്മു മാസ്റ്റര്‍ (ഉപദേശക സമിതി കണ്‍വീനര്‍, പാമ്പുരുത്തി മുസ്‌ലിം ജമാഅത്ത്), അഫ്‌സല്‍ അസ്അദി (എസ്.കെ.എസ്.എസ്.എഫ്, പാമ്പുരുത്തി), എം അബ്ദുല്‍ഖാദര്‍(എസ്.വൈ.എസ് സാന്ത്വനം, പാമ്പുരുത്തി), കെ വി റഊഫ്(സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് ഫൗണ്ടേഷന്‍, നാറാത്ത്), അബ്ദുല്ല നാറാത്ത്(ബദരിയ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, മടത്തിക്കൊവ്വല്‍), കെ സി സക്കീര്‍(ശിഹാബ് തങ്ങള്‍ കള്‍ചറല്‍ സെന്റര്‍, കമ്പില്‍), കെ പി മജ്മൂഹ്(കമ്പില്‍ കാരുണ്യ കള്‍ചറല്‍ സെന്റര്‍, പന്ന്യങ്കണ്ടി), മുസമ്മില്‍ ദാലില്‍(തണല്‍ സൗഹൃദ കൂട്ടായ്മ, ചേലേരി), ഷുക്കൂര്‍ നാറാത്ത്(നൗറ, നാറാത്ത്), ആദംഹാജി(ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍, പാമ്പുരുത്തി), വി കെ സത്താര്‍(ദുല്‍ ദുല്‍ ഫ്രണ്ട്‌സ്, പാമ്പുരുത്തി), കെ പി റംഷീദ്(ജെട്ടി ബ്രദേഴ്‌സ്, പാമ്പുരുത്തി), പി പി അബ്ദുല്‍ ഗഫൂര്‍(ന്യൂ മജ്‌ലിസ്, പാമ്പുരുത്തി) ആശംസ പറയും.
ഡ്രോപ്‌സ് ഹോമിനു വേണ്ടി മികച്ച
പ്രവര്‍ത്തനം നടത്തിയ
ഡ്രോപ്‌സ് അംഗങ്ങളായ
വി കെ ഷമീം, എം റാസിഖ്
എന്നിവര്‍ക്ക് ഉപഹാരം നൽകും.
തുടര്‍ന്ന് പാമ്പുരുത്തി മാപ്പിള എ.യു.പി. സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികള്‍ അരങ്ങേറും. കലാപരിപാടികള്‍ അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക്
വി കെ ബഷീര്‍(ഡ്രോപ്‌സ് ജോയിന്റ് സെക്രട്ടറി), ടി സുജിത്ത്(സിവില്‍ പോലിസ് ഓഫിസര്‍, ഡ്രോപ്‌സ് എക്‌സിക്യുട്ടീവ് മെംബര്‍), എം ഷൗക്കത്തലി(ഡ്രോപ്‌സ് എക്‌സിക്യുട്ടീവ് മെംബര്‍), ടി ഷിജു(ഡ്രോപ്‌സ് എക്‌സിക്യുട്ടീവ് മെംബര്‍) എന്നിവർ ഉപഹാരം വിതരണം ചെയ്യും. ഡ്രോപ്‌സ്
ഖജാഞ്ചി ഷൗക്കത്തലി പാലങ്ങാട്ട് നന്ദി പറയും.
മാര്‍ച്ച് 03 ഞായര്‍ രാവിലെ 10.30 ന് നടക്കുന്ന
സ്ത്രീരോഗ ബോധവല്‍ക്കരണ ക്ലാസിന് ഡോ. ഷൈജസ്
(ഗൈനക്കോളജിസ്റ്റ്,
കിംസ്റ്റ് ഹോസ്പിറ്റല്‍, കണ്ണൂര്‍
എആര്‍എംസി, കണ്ണൂര്‍,
ചെയര്‍പേഴ്‌സണ്‍, മിഡ്‌ലൈഫ് കമ്മിറ്റി, ഫോഗ്‌സി)
നേതൃത്വം നൽകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

