-കുറ്റ്യാട്ടൂർ:
ന്യൂഡൽഹി സ്കൂൾ ഓഫ് പ്ലാനിംഗ് & ആർക്കിടെക്ചറിൽ നിന്നും ലാൻഡ്സ്കേപ് ആർക്കിടെക്ചറിൽ ബിരുദാനന്തര ബിരുദവും മികച്ച പ്രൊജക്ടിനുള്ള ഗോൾഡ് മെഡലും കരസ്‌ഥമാക്കിയ കുറ്റ്യാട്ടൂർ പഴശ്ശി സ്വദേശി എം.ശ്രീരാജിനെ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ്മെമ്പർ യൂസഫ് പാലക്കലിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ പി.വി ലക്ഷ്മണൻമാസ്റ്റർ, ഇ.സുഭാഷ്, ടി. ബൈജു, കമൽ.എം.കെ, കെ.കെ നാരായണൻ, ദിലീപ്. പി.പി എന്നിവർ സംസാരിച്ചു.കുറ്റ്യാട്ടൂർ പഴശ്ശി ചെക്കിക്കാട് സ്വദേശികളായ രമേശൻ-ശ്രീജ ദമ്പതികളുടെ മകനാണ് ശ്രീരാജ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

