കണ്ണൂർ: അന്ത്യോദയ അന്ന യോജന, മുൻഗണന വിഭാഗം റേഷൻ കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ വിഹിതം തുടർന്നും ലഭിക്കണമെങ്കിൽ ഇ – പോസ് മെഷീൻ മുഖാന്തിരം ആധാർ അപ്ഡേഷൻ നടത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിരിക്കുകയാണ്. എന്നാൽ ഇതിനായി നൽകിയിരിക്കുന്ന ദിവസങ്ങൾ പരിമിതപ്പെടുത്തിയതും പരീക്ഷാ ദിവസങ്ങൾ ഉൾപ്പെടുത്തിയതും റേഷൻ ഗുണഭോക്താക്കൾ ബുദ്ധിമുട്ടായിരിക്കുകയാണ്.
മാർച്ച് 2, മാർച്ച് 4 തിയ്യതികളിൽ ആധാർകാർഡും റേഷൻ കാർഡും സഹിതം കാർഡിൽ ഉൾപ്പെട്ടവർ റേഷൻ കടകളിലെത്തിയാണ് അപ്ഡേഷൻ നടത്തേണ്ടത്. എന്നാൽ മാർച്ച് 4ന് എസ്.എസ്.എൽ.സി പരീക്ഷ നടക്കുകയാണ്. മറ്റ് ദിവസങ്ങളിൽ മറ്റ് ക്ലാസുകളിലെ പരീക്ഷയും ഉണ്ട്. ഇതൊക്കെ കണക്കിലെടുത്ത് ഇ-കെ.വൈ.സി നടത്താനുള്ള തിയ്യതി നീട്ടണമെന്ന് SDPI കണ്ണൂർ ജില്ല സെക്രട്ടറി മുസ്തഫാ നാറാത്ത് ആവശ്യപെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

