ശാസ്ത്രദിനാചരണം:ഇത്തിരി വലുപ്പത്തില്‍ ഉപഗ്രഹങ്ങളും പപ്പടവട്ടത്തില്‍ വ്യാഴവും: ആകാശക്കാഴ്ചയൊരുക്കി വായനശാല

Kannadiparamba online news



മയ്യില്‍: നക്ഷത്രങ്ങളുടെ മങ്ങിയ വെളിച്ചത്തില്‍ അകാശത്ത് പപ്പട വട്ടത്തില്‍ കൂറ്റന്‍ഗ്രഹമായ വ്യാഴവും തൊട്ടരികിലായി ഇത്തിരിക്കുഞ്ഞന്‍മാരായ നാല് ഉപഗ്രഹങ്ങളും. തൊട്ടരികെയുള്ള കാഴ്ചയെന്നോണമാണ് അത്ഭുതങ്ങളുടെ ലോകമായ ആകാശക്കാഴ്ച കുട്ടികള്‍ക്കൊരുക്കിയത്. ശാസ്ത്ര ദിനാചരണത്തിന്‍രെ ഭാഗമായി തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയമാണ് സ്‌കൈ സഫാരി എന്ന പേരില്‍ മാന്തവയലിനു സമീപത്തെ കനാല്‍പാലത്തിനു മുകളില്‍ ആകാശനിരീക്ഷണമൊരുക്കിയത്. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും തിരിച്ചറിയാനുള്ള ശാസ്ത്രീയ രീതികളും പരിശീലിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജി്‌ലലാ പ്രസിഡന്റ് കെ.പി. പ്രദീപ്കുമാര്‍, പി.എം. സുരേഷ്ബാബു, സി.കെ. സുരേഷ്ബാബു എന്നിവര്‍ ശില്പശാല നയിച്ചു. കെ.ഷാജി സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!