കുഞ്ഞിനെയുമെടുത്ത് കിണറ്റിൽ ചാടിയപ്പോൾ രണ്ടരവയസ്സുള്ള മകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഭർതൃമതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണമെന്ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല വിധിച്ചു. ആത്മഹത്യാശ്രമത്തിന് ഒരു വർഷം തടവും വിധിച്ചു. ബക്കളം കണ്ണൂൽ പുന്നക്കുളങ്ങര ഹൗസിൽ ഉഷയെയാണ് (44) ശിക്ഷിച്ചത്.
2015 ജൂലായ് 12-ന് പുലർച്ചെ മൂന്നിനാണ് സംഭവം. പുഴാതി കൊറ്റാളിപടിയിൽ ഹൗസിൽ അനൂപിന്റെ ഭാര്യയായിരുന്ന ഉഷ ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് മകൻ അക്ഷയിനെയുമെടുത്ത് ഭർതൃവീട്ടിലെ കിണറ്റിൽച്ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് കേസ്.പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി. കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ. കുട്ടികൃഷ്ണൻ പ്രാഥമികന്വേഷണവും ഇൻസ്പെക്ടർ എം.പി. ആസാദ് കുറ്റപത്രവും നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

