കക്കാട് :- കുഞ്ഞിപ്പള്ളി ഓലാട്ട് ചാലിലെ എൽ.സഹീറയുടെ പത്തോളം ആടുകളേയും, വളർത്തു കോഴികളേയും തെരുവ് പട്ടികൾ കടിച്ചു കൊന്നു. ഇന്ന് കാലത്താണ് ആരെയും വേദനിപ്പിക്കുന്ന വിധത്തിൽ ഇത്തരമൊരു കാഴ്ച കാണേണ്ടി വന്നത്. കുഞ്ഞിപ്പള്ളി പഴയ ഗായത്രി ടാക്കീസിന്ന് സമീപം വാടക വീട്ടിൽ താമസിക്കുന്ന സഹീറയും ഭർത്താവ് നാസറും വീട് പൂട്ടി പുറത്ത് പോയതിന്ന് ശേഷമാണ് തെരുവ് നായ്ക്കൾ താണ്ഡവമാടിയത്. അറുപതിനായിരം രൂപയോളം നഷ്ട്ടമുണ്ടായതായി ടൈൽസ് ജോലി ചെയ്ത് വരുന്ന നാസറും ഭാര്യ സഹീറയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

