വളപട്ടണം. ഫുട്ബോൾ ടൂർണമെൻ്റ് കാണാൻ പോയ ശേഷം കാണാതായ യുവാവിനെ പോലീസ് അന്വേഷണത്തിനിടെ ഗോവയിൽ കണ്ടെത്തി.അഴീക്കോട് പള്ളിക്കുന്നുമ്പ്രം സ്വദേശി ഹരിദാസൻ്റെ മകൻ എ. നിഖിൽ കണ്ണനെ (22)യാണ് രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തിയത്. വളപട്ടണത്ത് നടന്നു വരുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ് കാണാൻ തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെ വീട്ടിൽ നിന്നും പോയതായിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.തുടർന്ന് സഹോദരൻ അമൽ വളപട്ടണം പോലീസിൽ പരാതി നൽകിയിരുന്നു.കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെഇന്ന് കോടതിയിൽ ഹാജരാക്കും.
കാണാതായ യുവാവിനെ ഗോവയിൽ കണ്ടെത്തി
