പതിനേഴുകാരിക്ക് അശ്ലീല വീഡിയോ; പ്രതിക്ക്‌ തടവും പിഴയും

Kannadiparamba online news

തളിപ്പറമ്പ് : പതിനേഴുകാരിക്ക് അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ അയച്ചുകൊടുക്കുകയും പെൺകുട്ടിയുടെ നഗ്നവീഡിയോ എടുപ്പിക്കുകയും ചെയ്ത കേസിൽ പോക്സോ നിയമ പ്രകാരം പ്രതിക്ക്‌ തടവും പിഴയും. ഏഴിലോട് കോട്ടയിലെ പി.വി. സുധീഷിനെയാണ്‌ (36) അഞ്ചുവർഷം തടവിനും 50,000 രൂപ പിഴയ്ക്കും തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്ജി ആർ. രാജേഷ്‌ ശിക്ഷിച്ചത്. 2020-ൽ ആയിരുന്നു സംഭവം. പരിയാരം എസ്.ഐ. കെ.കെ. തമ്പാനാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!