ധർമശാല : സംസ്ഥാനത്തെ നഗരസഭകളിൽ മികച്ച സംരംഭകത്വ പ്രോത്സാഹനത്തിനുള്ള അവാർഡ് ആന്തൂർ നഗരസഭാ അധികൃതർ ഏറ്റുവാങ്ങി.
2022-23 വർഷത്തെ മികവിനുള്ള അവാർഡുകളാണ് ഇപ്പോൾ വിതരണംചെയ്തത്. ആന്തൂർ നഗരസഭക്കുവേണ്ടി വൈസ് ചെയർപേഴ്സൺ വി. സതീദേവി, സ്ഥിരംസമിതി ചെയർമാൻമാരായ കെ.വി. പ്രേമരാജൻ, കെ.പി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി പി.എൻ. അനീഷ് എന്നിവർ ചേർന്ന് തിരുവനന്തപുരത്തുനടന്ന ചടങ്ങിൽ ബുധനാഴ്ച മന്ത്രി പി. രാജീവിൽനിന്ന് ഏറ്റുവാങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

