വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചറെ പാട്ടുപാടി വരവേറ്റ് തലശ്ശേരി മാളിയേക്കല്‍ കുടുംബം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കുടുംബയോഗത്തില്‍ പങ്കെടുക്കാനായാണ് ടീച്ചര്‍ മാളിയേക്കലില്‍ എത്തിയത്.
കേരളത്തിന്‍ ടീച്ചറമ്മയ്ക്ക് സ്വാഗതമരുളുന്നേ എന്ന ഗാനം കുടുംബാംഗങ്ങള്‍ ആകെ ഒത്തുപാടിയാണ് ടീച്ചറെ വരവേറ്റത്. മാളിയേക്കല്‍ കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ത്ഥിയെ ഹാരമണിയിച്ചു. അപകടരമായ നിലയിലേക്കാണ് ബിജെപി രാജ്യത്തെ കൊണ്ടുപോകുന്നതെന്നും ഇതിനെ നേരിടാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി എല്ലാവരും ഒരുമിച്ച് ശബ്ദം ഉയര്‍ത്തണം അതിന് വേണ്ടി ലോക്‌സഭയില്‍ എല്‍ഡിഎഫ് അംഗബലം വര്‍ദ്ധിപ്പിക്കണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. വാഴയില്‍ വാസു അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജന്‍, നേതാക്കളായ എം സി പവിത്രന്‍, സി കെ രമേശന്‍, എന്നിവരും പങ്കെടുത്തു. ഒ വി മുസ്തഫ കേക്ക് മുറിച്ചു. ജാബിര്‍ മാളിയേക്കല്‍, എസ് ടി ജെയ്‌സണ്‍ ആമിന മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

