വിദേശ കറൻസി പിടികൂടി

Kannadiparamba online news

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസി പിടികൂടി. കണ്ണൂരിൽ നിന്ന് ഷാർജയിലേക്ക് പോകേണ്ടിയിരുന്ന ഐഎക്‌സ് 743 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കോഴിക്കോട് ചേരാപുരം വടകരയിലെ അബ്ദുൾ നാസർ മണത്തലയിൽ നിന്നാണ് വിദേശ കറൻസി പിടികൂടിയത്. 32 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളുടെ കാർട്ടൺ ബോക്‌സിനുള്ളിൽ സൂക്ഷിച്ചിരുന്ന ജീൻസ് പാൻ്റിൻ്റെ പോക്കറ്റിലും ബാക്ക്‌പാക്കിൻ്റെ വിവിധ ഭാഗങ്ങളിലുമാണ് വിദേശ കറൻസി ഒളിപ്പിച്ചിരുന്നത്. 20,000 യുഎസ് ഡോളർ, യുഎഇ ദിർഹം 65115, ഖത്തർ റിയാൽ എന്നിവ അടങ്ങുന്നതാണ് വിദേശ കറൻസി. കൂടുതൽ അന്വേഷണം നടക്കുന്നതായി കസ്റ്റംസ് പറഞ്ഞു. കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷണർ വി.പി.ബേബി, സൂപ്രണ്ടുമാരായ ഉണ്ണികൃഷ്ണൻ, സുമിത് കുമാർ, ആശിഷ് കുമാർ, ഇൻസ്‌പെക്ടർമാരായ രാധാകൃഷ്ണൻ, ഷെമ്മി ജോസ്, രവിചന്ദ്ര, ഹവിൽദാർ വത്സല, ബോബിൻ, സഹായികളായ അക്ഷയ്, സീമ എന്നിവരുടെ നേതൃത്വത്തിലാണ് വിദേശ കറൻസി പിടികൂടിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!