ശ്രീകണ്ഠാപുരം: നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു മലപ്പുറം കൊളത്തൂർ സ്വദേശി വേലായുധൻ്റെ മകൻ ആലയിൽ ഹൗസിൽ ഗോപി (32) ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ 5.30 മണിയോടെ ശ്രീകണ്ഠാപുരം തുമ്പേനിയിലാണ് അപകടം.മലപ്പുറത്ത് നിന്നും ചെങ്കല്ല് എടുക്കാനെത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം. ഓടി കൂടി യ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

