‘ഒരുക്കം 2024’ ഏക ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ച് കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ

Kannadiparamba online news

കണ്ണാടിപ്പറമ്പ് എൽപി സ്കൂൾ ഏകദിന സഹവാസ ക്യാമ്പ് ഒരുക്കം 2024 സംഘടിപ്പിച്ചു. കഴിഞ്ഞ രാവിലെ 9ന് പ്രധാന അധ്യാപിക പി. ശോഭ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി പാറപ്പുറം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മെമ്പർ അജിത നരിക്കാടൻ , മദർ പ്രസിഡണ്ട് മഞ്ജു സുധീഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . രാവിലെ 10- ന് മൊടപ്പത്തിയും കുട്ടികളും. എന്ന പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് വിനോദ് ഗ്രാമ കേളിയുടെ ക്ലാസും നടന്നു 11.30 ന് സഹവാസത്തിലെ സഹോദര്യം എന്ന വിഷയത്തിൽ കാണിചന്ദ്രൻ ക്ലാസെടുത്തു . കളിയരങ്ങിൽ – കുട്ടികൾ വിവിധ നാടൻ കളികളിൽ ഏർപ്പെട്ടു . ഉച്ച ഭക്ഷണത്തിന് ശേഷം നസീമ ടീച്ചർ നേതൃത്വം നൽകി പേപ്പർ ബേഗ് പരിശീലനവും നടന്നു. വൈകുന്നേരം 4 ന് അവതരിപ്പിച്ച പാട്ടിൻ്റെ പാലാഴി പൂർവ്വ വിദ്യാർത്ഥി കെ.വി. ബിജുവും സംഘവും അവതരിച്ച സംഗീത വിരുന്ന് തികച്ചും പാലാഴി തന്നെ തീർത്തു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അടി തിമിർത്ത പരിപാടി ഏർക്കും അസ്വാദ്യകരമായി പുഴയെ അറിയാം കണ്ടലിനെ കണ്ടറിയാം – എന്ന പരിപാടി പരിസ്ഥിതി പ്രവർത്തകനും മെമ്പറുമായ കാണിചന്ദ്രൻ പഞ്ചായത്തിലെ കണ്ടൽ പാർക്കായ വള്ളുവൻകടവ് സന്ദർശനവും കണ്ടലിൻ്റെ വൈവിധ്യക്കുറിച്ചും കണ്ടൽ പാർക്കിൽ വെച്ച് ക്ലാസെടുത്തു. തുടർന്ന് സൂര്യാസ്തമയവും പുല്ലൂപ്പി പാർക്കും സന്ദർശിച്ച് തളർന്നെത്തിയ കൂട്ടുകാർക്ക് കപ്പയും കാപ്പിയും പിന്നെ കാച്ചിലും നൽകി തുടർന്ന്- നാടൻ ഭക്ഷണ രീതികളെക്കുറിച്ചുള്ള ക്ലാസും നടന്നു രാത്രി 8 മണിക്ക് നടന്ന ക്യാമ്പ് ഫയർ കുട്ടികളും രക്ഷിതാക്കളും ആഘോഷമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!