കൊളച്ചേരി പ്രീമിയർ ഫുട്ബോൾ ടൂർണ്ണമെന്റ് ഏപ്രിൽ അവസാനവാരം നടക്കും.

Kannadiparamba online news

13 വർഷമായി തുടർച്ചയായി നടന്നു വരുന്ന കൊളച്ചേരി പ്രീമിയർ ഫുട്ബോൾ ലീഗ് സീസൺ 13 ഏപ്രിൽ അവസാനവാരം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം കൊളച്ചേരി പഞ്ചായത്ത് സി എച്ച് മുഹമ്മദ്‌ കോയ സാംസ്കാരിക നിലയത്തിൽ ചേർന്ന പ്രഥമ യോഗത്തിൽ തീരുമാനമെടുത്തു.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫെട്ലൈറ്റിലാണ് മത്സരം നടക്കുക. കൂടാതെ കഴിഞ്ഞ വർഷം വരെ നടത്തി വന്ന കൊളച്ചേരി നാറാത്ത് മയ്യിൽ പഞ്ചായത്തുകൾക്കു പുറമെ ഈ വർഷം മുതൽ ചിറക്കൽ കുറ്റ്യാട്ടൂർ വളപട്ടണം പഞ്ചായത്തുകളിൽ നിന്നുള്ള പ്ലെയേഴ്‌സിനെയും ഉൾപെടുത്താൻ തീരുമാനിച്ചു.

10 ടീമുകളായി കൊളച്ചേരി തവളപ്പാറ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പ്രമുഖ ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!