കണ്ണൂർ : എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ പഞ്ചായത്ത്, മണ്ഡലം, ജില്ലാ എം എസ് എഫ് ഭാരവാഹികളുടെയും, ഹരിത, ടെക്ഫെഡ്, മെഡിഫെഡ്, ക്യാമ്പസ് പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കും. കണ്ണൂർ കക്കാട് വെച്ചാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി നിർവഹിച്ചു.മുസ്ലിം ലീഗ് ധർമടം മണ്ഡലം ജനറൽ സെക്രട്ടറി ശകീർ മൗവഞ്ചേരി,എം എസ് എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ,ജനറൽ സെക്രട്ടറി ജാസിർ ഒകെ, ജില്ലാ വൈസ് പ്രസിഡന്റ് ആസിഫ് ചപ്പാരപ്പടവ്, ജില്ലാ സെക്രട്ടറി റംഷാദ് കെ പി, ജില്ലാ പ്രവർത്തക സമിതി അംഗം ആദിൽ എടയന്നൂർ എന്നിവർ പങ്കെടുത്തു.പ്രതിനിധി സമ്മേളനത്തിൽ വിവിധ സെഷനുകളിലായി രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ, കലാ രംഗത്തെ പ്രമുഖർ സംബന്ധിക്കും. പ്രതിനിധികളുടെ രെജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

