ശ്രീകണ്ഠാപുരം. പണം വെച്ച്ചീട്ടുകളി പോലീസ് റെയ്ഡിൽ മൂന്ന് പേർ പിടിയിൽ. ചുഴലിയിലെ എം.പ്രസാദ്(45), ചെമ്പൻ തൊട്ടി പള്ളം സ്വദേശികളായ എ.എം.നിഷാദ്(45), എ. എം.നിയാസ് (36) എന്നിവരെയാണ് എസ്.ഐ.എം.വി മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. നെടിയേങ്ങകോട്ടൂർ വയൽ ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വെച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 7,450 രൂപയും പോലീസ് കണ്ടെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

