നികുതി അടയ്ക്കാത്ത അഞ്ച് സ്വകാര്യബസ് പിടിച്ചെടുത്തു

kpaonlinenews

കണ്ണൂർ : റോഡ് നികുതി അടയ്ക്കാതെ പയ്യന്നൂർ ഭാഗത്ത് സർവീസ് നടത്തിയ അഞ്ച് സ്റ്റേജ് കാര്യേജ് ബസുകൾ ആർ.ടി.ഒ. എൻഫോഴ്സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു. ബസുകളുടെ ത്രൈമാസ റോഡ് നികുതി അടയ്ക്കാനുള്ള ഗ്രേസ് പീരിയഡ് കഴിഞ്ഞ പ്രകാരമാണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്.

നികുതി അടയ്ക്കാത്ത വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന ടാക്സേഷൻ നിയമപ്രകാരം കേസെടുത്താണ് സർവീസ് നിർത്തിവെപ്പിച്ചത്. പയ്യന്നൂരിൽനിന്ന് കാഞ്ഞങ്ങാട്, കടുക്കാരം, നെക്കിളി, കക്കറ, പെരുമ്പടവ് റൂട്ടിലുള്ള ബസുകൾക്കെതിരേയാണ് നടപടിയെടുത്തത്. പയ്യന്നൂർ സ്‌ക്വാഡ് എം.വി.ഐ. സജിതിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ ജോജു, ജിഗേഷ്, സുധേവ് എന്നിവരാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കർശനമായ വാഹന പരിശോധന ഉണ്ടാവുമെന്നും നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി എടുക്കുമെന്നും എൻഫോസ്‌മെന്റ് ആർ.ടി.ഒ. സി.യു. മുജീബ് അറിയിച്ചു.

Share This Article
error: Content is protected !!