നൂഞ്ഞേരി മർകസുൽ ഹുദാ സനദ് ദാന സമ്മേളനവും ആർ ഉസ്താദ് ആണ്ട് നേർച്ചയും ; സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന്

Kannadiparamba online news

നൂഞ്ഞേരി : നൂഞ്ഞേരി മർകസുൽ ഹുദാ പതിനഞ്ചാം വാർഷിക സനദ് ദാന സമ്മേളനത്തിന്റെയും മർഹൂം ആർ അബ്ദുൽ ഖാദർ മുസ്ലിയാർ (പുല്ലൂക്കര ഉസ്താദ്) ആണ്ട് നേർച്ചയുടെയും ഭാഗമായി സ്വാഗതസംഘം രൂപീകരണയോഗം ഇന്ന് ഫെബ്രുവരി 17 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഹിഫ്ളുൽ ഖുർആൻ കോളേജ് ക്യാമ്പസിൽ നടക്കും.

സയ്യിദ് ഷംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് സുഹൈൽ അസ്സഖാഫ് ഉദ്ഘാടനം ചെയ്യും. അബ്ദുൽ റഷീദ് ദാരിമി വിഷയ അവതരണം നടത്തും. ഇ.വി അബ്ദുൽ ഖാദർ ഹാജി, സി.ഇബ്രാഹിം ഹാജി, കെ.കെ അബ്ദുൽ ഖാദർ, പി.കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ പാലത്തുങ്കര, നസീർ സഅദി കയ്യങ്കോട്, ഹാരിസ് ടി.പി, ഇക്ബാൽ ബാഖവി വേശാല, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, സവാദ് കടൂർ, ഫയാസുൽ ഫർസൂഖ് അമാനി എന്നിവർ സംസാരിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!