കർഷക സമരം:സ്വതന്ത്ര കർഷകസംഘം ജില്ലയിൽ ഐക്യദാർഢ്യ കൂട്ടായ്മകൾ നടത്തി

Kannadiparamba online news

കണ്ണൂർ:ദില്ലി കർഷക മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സ്വതന്ത്ര കർഷകസംഘം ജില്ലയിൽ നിയോജക മണ്ഡലം തലങ്ങളിൽ ഐക്യദാർഢ്യ കൂട്ടായ്മകൾ നടത്തി അഴീക്കോട് മണ്ഡലം സ്വതന്ത്ര കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ കക്കാട് ബസാറിൽ നടന്ന പ്രകടനവും പൊതുയോഗവും ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് അഹമ്മദ് മാണിയൂർ ഉദ്ഘാടനം ചെയ്തു.ഹാരിസ് പുതപ്പാറ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പി പി മഹമൂദ് ജില്ലാ ഭാരവാഹികളായ കെ വി ഹാരിസ്, നസീർ ചാലാട് ,മുസ്ലിംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സി പി റഷീദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അഷ്കർ കണ്ണാടിപ്പറമ്പ് ടി.പി. നാസർ,ജലാലുദ്ദീൻ അറഫാത്ത് , സിദ്ദീഖ് പുന്നക്കൽ സിപി ജലാലുദ്ദീൻ പ്രസംഗിച്ചു.കെ പി എ സലിം നജീബ് മൊയ്തീൻ , കെ.മഹമൂദ്,കനികത്ത് മഹമൂദ് ,, വി.സി മഹമൂദ് , കിച്ചിരി സുബൈർ നേതൃത്വം നൽകി.
തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ നടന്ന കൂട്ടായ്മ മണ്ഡലം മുസ്ലിം ലീഗ് ജനറൽസെക്രട്ടറി ഷാനിദ് മേക്കുന്ന് ഉദ്ഘാടനം ചെയ്തു . പി.പി മുഹമ്മദലി അദ്ധ്യക്ഷതവഹിച്ചു. സാഹിർ പാലക്കൽ, റഷീദ് കരിയാടൻ, കെ. ജലാലുദ്ദീൻ, റഷീദ് തലായി, വി.ജലീൽ, കളത്തിൽ കുഞ്ഞിമൊയ്തീൻ, പ്രസംഗിച്ചു.കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി
പാനൂർ ബസ് സ്റ്റാൻ്റിൽ ആവോളം ബഷീർ ഉൽഘാടനം ചെയ്തു. എ. സി. കുഞ്ഞബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ വി.നാസർ, അബ്ദുള്ള ഹാജിപുത്തൂർ,മുഹമ്മദലി, പ്രസംഗിച്ചു. ഇരിക്കൂർ മണ്ഡലം കമ്മറ്റിചെങ്ങളായിയിൽ നടത്തിയ കൂട്ടായ്മ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.എൻ.എ.ഖാദർ ഉൽഘാടനം ചെയ്തു. കെ.എം.പി.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷതവഹിച്ചു. മട്ടന്നൂർ ബസ്സ്റ്റാൻഡിൽ മണ്ഡലം കമ്മറ്റി നടത്തിയ കൂട്ടായ്മ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!