തളിപ്പറമ്പ്.വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെയും മകളെയും മർദ്ദിക്കുകയും ഫർണിച്ചർ നശിപ്പിക്കുകയും ചെയ്ത യുവാവിനെതിരെ കേസ്.കുറുമാത്തൂർ പൊക്കുണ്ടിലെ കെ. മനോജിൻ്റെ (48)പരാതിയിൽ പൊ ക്കുണ്ടിലെ കെ.അനീഷിനെ (44) തിരെയാണ് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് പരാതിക്കാസ് പദമായ സംഭവം. മരവടിയുമായി വീട്ടിലെത്തിയ പ്രതി അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും അടിച്ചു പരിക്കേൽപ്പിക്കുകയും തടയാനെത്തിയ ഭാര്യ ജയശ്രീയെയും മകൾ അനഘയെയും ചീത്ത വിളിച്ച് മർദ്ദിക്കുകയും വീട്ടിലുണ്ടായിരുന്ന കസേലതല്ലി തകർത്ത് നഷ്ടമുണ്ടാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

