സ്നേഹവീട് താക്കോൽ കൈമാറൽ 19 ന് മന്ത്രി വി.എൻ.വാസവൻ നിർവ്വഹിക്കും

Kannadiparamba online news

പയ്യന്നൂർ:കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി അന്നൂർ നരിയഞ്ചേരിയിലെ വി.വി അനിൽകുമാറിൻ്റെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സ്നേഹവീ ടിന്റെ താക്കോൽദാനം 19 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. കെ. രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. കുടുംബ സഹായ ഫണ്ട് ടി. ഐ. മധുസൂദനൻ
എംഎൽ.എയും
വീട്നിർമ്മിച്ച ഡയമെൻഷൻ ബിൽഡേഴ്‌സിനുള്ള ഉപഹാരം ടിവി രാജേഷും നൽകും. ചടങ്ങിൽ ജില്ലാ സെക്രട്ടറിയേറ്റംഗം സി. സത്യപാലൻ, സിപിഐഎം പയ്യന്നൂർ ഏരിയ സെക്രട്ടറി അഡ്വ.പി. സന്തോഷ് , സഹകരണസംഘം ജോയിൻ്റ് രജിസ്‌ട്രാർ ഇ. രാജേന്ദ്രൻ, കെസിഇയു സംസ്ഥാന പ്രസിഡന്റ് പി. എം. വഹീദ, ട്രഷറർ പി. എസ്. ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.

അന്തിയുറങ്ങാൻ വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ ലൈഫിനേയും സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയേയും സഹായിക്കുന്നതിന് വേണ്ടി സാധ്യമായ ഇടങ്ങളിൽ ഭവനരഹിതരായവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. അതിൻ്റെ ഭാഗമായി സംസ്ഥാനത്ത് യൂണിയൻ നിർമ്മിച്ചു നൽകുന്ന നാലാമത്തെ വീടാണ് .
യൂണിയൻ അംഗം കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന വി. വി .അനിൽകുമാറിന്റെ കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകുന്നത് കമ്മീഷൻ അപ്രൈസറായി ജോലി ചെയ്തിരുന്ന അനിൽകുമാർ ബാങ്കിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നു മരണപ്പെട്ടിരുന്നു. കമ്മീഷൻ ജീവനക്കാരൻ ആയതുകൊണ്ട് മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭ്യയിരുന്നില്ല. മരണപ്പെടുന്ന സമയത്ത് ഭാര്യയും സ്കൂൾ വിദ്യാർത്ഥികളായ രണ്ടു മക്കളും കാൻസർ ബാധിതയായ അമ്മയും അനിൽകുമാറിൻ്റെ ഏക വരുമാനം കൊണ്ടായിരുന്നു ജീവിച്ചിരുന്നത്. ഇവരെല്ലാവരും ഉൾപ്പെടെ കുടുംബവീട്ടിൽ ആയിരുന്നു താമസം. ഭാര്യയുടെ പേരിലുള്ള മൂന്ന് സെൻ്റ് സ്ഥലം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു വീട് നിർമ്മിക്കാനുള്ള സാഹചര്യവും ആ കുടുംബത്തിന് ഇല്ലായിരുന്നു .ജീവിതം മുന്നോട്ട് പോവുന്നതിന് പോലും വലിയ പ്രയാസമനുഭവിക്കുന്ന ഘട്ടത്തിലാണ് അനിൽകുമാറിൻ്റെ കുടുംബത്തിന് യൂണിയൻ ഒരു വീട് നിർമ്മിച്ചു നൽകുന്നത്. വാർത്ത സമ്മേളനത്തിൽ കെ.കെ.ഗംഗാധരൻ, വി.വിനോദ്, കെ.വി.പ്രജീഷ്, എം. എം .മനോഹരൻ, കെ.സത്യൻ, കെ.സി.സുരേന്ദ്രൻ, എം.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!