നരേന്ദ്ര മോദിസർക്കാർ ഏകാധിപത്യവും വർഗീയതയും പ്രചരിപ്പിക്കുന്നു- അബ്ദുറഹിമാൻ കല്ലായി

kpaonlinenews

കണ്ണൂർ:ജനാധിപത്യവുംമതേതരത്വവുംകുഴിച്ചുമൂടിഏകാധിപത്യവുംവർഗീയതയുംപ്രചരിപ്പിക്കുകയാണ് നരേന്ദ്രമോഡി സർക്കാർ ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി .

ഇന്ത്യയെവീണ്ടെടുക്കുവാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി നടത്തിയ ദേശരക്ഷായാത്രവിജയിപ്പിച്ചഘടകങ്ങൾക്കുള്ള സ്നേഹാദരം പരിപാടി കണ്ണൂർ അമാനി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ ഭരണഘടന നൽകുന്ന സുരക്ഷിതത്വവും,മതേതരത്വവും, ജനാധിപത്യവും ഇല്ലായ്മ ചെയ്യുന്ന സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. ഇതിനെതിരെയുള്ള ശക്തമായ താക്കീതാവണം ഈ പാർലമെൻറ് തിരഞ്ഞെടുപ്പെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മുസ്ലിംലീഗ് നേതാവ് അബ്ദുറഹിമാൻബാഫഖി തങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച മുന്നണി രാഷ്ട്രീയത്തിന്റെ വിശാല പതിപ്പാണ് ഇന്ത്യാ മുന്നണി യെന്നും ഇന്ത്യയുടെ നിലനിൽപ്പിന് വേണ്ടി ഇന്ത്യാ മുന്നണിക്ക് ശക്തി പകരാൻ ജനാധിപത്യ വിശ്വാസികൾ തയാറാവണമെന്നും അദ്ദേഹം കുട്ടി ചേർത്തു. ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു.ദേശരക്ഷാ യാത്രയുടെപ്രചരണാർത്ഥം വനിതാ ജില്ലാ കമ്മിറ്റിമണ്ഡലംകമ്മിറ്റികൾക്കായിനടത്തിയ ഭൂപട നിർമ്മാണ മത്സരത്തിൽ സമ്മാനം നേടിയ പയ്യന്നൂർ,ഇരിക്കൂർ, മട്ടന്നൂർ , ധർമ്മടംമണ്ഡലം വനിതാലീഗ്കമ്മിറ്റികളേയുംമത്സരത്തിൽ പങ്കെടുത്ത മറ്റു മണ്ഡലം കമ്മിറ്റികളെയും സംസ്ഥാന മുസ്ലിംലീഗ് വൈസ്പ്രസിഡണ്ട്അബ്ദുറഹിമാൻ കല്ലായി ആദരിച്ചു.കണ്ണൂർ സർവ്വകലാശാല സെനറ്റ് മെമ്പറായിതിരഞ്ഞെടുക്കപ്പെട്ടമാടായിഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരനെചടങ്ങിൽ വെച്ച് കണ്ണൂർ കോർപ്പറേഷൻമേയർ മുസ്‌ലിഹ് മoത്തിൽ ഷാൾ അണിയിച്ചു ആദരിച്ചു.
ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ.കെ.എ. ലത്തീഫ്, വി പി വമ്പൻ, അഡ്വ. എസ് മുഹമ്മദ്, ഇബ്രാഹിം മുണ്ടേരി,കെ.വി.മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി. എ. തങ്ങൾ, അൻസാരി തില്ലങ്കേരി, സി കെ മുഹമ്മദ്, അഡ്വ.എം പി മുഹമ്മദലി, ടി പി മുസ്തഫ., എൻ കെ റഫീഖ് മാസ്റ്റർ, ബി കെ അഹമ്മദ്പ്രസംഗിച്ചു.ഇഖ്ബാൽ കോയിപ്ര , ഓ പി ഇബ്രാഹിംകുട്ടി, സിപി റഷീദ് ,ഫാറൂഖ് വട്ടപ്പൊയിൽ, ടി.എൻ. എ ഖാദർ, ഒമ്പാൻ ഹംസ ,പി കെ കുട്ട്യാലി , എ കെ അബൂട്ടി ഹാജി, ഷക്കീർ മൗവ്വഞ്ചേരി,ആവോലം ബഷീർ, പി സാജിത ടീച്ചർ, അലി മങ്കര , ഇസ്മായിൽ കുഞ്ഞിപ്പള്ളി ചർച്ചയിൽ പങ്കെടുത്തു.

Share This Article
error: Content is protected !!