ഉർദു ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

Kannadiparamba online news

കമ്പിൽ : തളിപ്പറമ്പ് സൗത്ത് സബ് ജില്ലയുടെ ഉറുദു ദിനാഘോഷ പരിപാടി കമ്പിൽ ഹയർ സെക്കൻഡറി സ്കൂളിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ. പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു. ശ്രീ: ജനാർദ്ദനൻ മാസ്റ്റർ ഉറുദു ഭാഷയുടെ പ്രസക്തിയെക്കുറിച്ച് ക്ലാസ് എടുത്തു.
ചടങ്ങിൽ വെച്ച് അല്ലാമ ഇഖ്ബാൽ സംസ്ഥാന തല ഉർദു ടാലന്റ് മീറ്റ് സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ്, മൊമെന്റോ വിതരണവും നടന്നു.

ചടങ്ങിൽ വാർഡ് മെമ്പർ നിസാർ, മുസമ്മിൽ മാസ്റ്റർ, മമ്മൂട്ടി മാസ്റ്റർ, സുഹൈൽ മാസ്റ്റർ, റുക്സാന ടീച്ചർ, ഷീന ടീച്ചർ, ജാബ്ബിർ, താജുദീൻ, മേഘ, പ്രജ്‌ന,ധന്യ,സലാം,നിഷ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!