കണ്ണൂർ .മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചിറക്കൽ പുഴാതി സ്വദേശി പി.വിഷ്ണു (28) വിനെയാണ് എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബുവും സംഘവും അറസ്റ്റു ചെയ്തത്. അഴീക്കോട്, അലവിൽ , വളപട്ടണം ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിനിടെ ചിറക്കൽ കുളത്ത് വെച്ചാണ് 1.04 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായത്.റെയ്ഡിൽ
പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സനീപ് കീരി ,ശ്രിജിൻ.വി.വി, എക്സൈസ് ഡ്രൈവർ പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

