വീട് ആക്രമിച്ച് വയോധികനെയും മകനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമം; കണ്ണാടിപ്പറമ്പ് സ്വദേശി പിടിയിൽ

Kannadiparamba online news

ഇരിക്കൂർ.പാതിരാത്രിയിൽ വീടാക്രമിച്ച് വയോധികനെയും മകനെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് വീട് കത്തിക്കാനും ശ്രമിച്ച യുവാവ് പിടിയിൽ. മയ്യിൽ കണ്ണാടിപ്പറമ്പ് സ്വദേശി കണ്ണോത്ത് വളപ്പിൽ ഷർഷാദിനെ (30)യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീമും സംഘവും പിടികൂടിയത്.

ഇരിക്കൂർ പെരുവളത്ത് പറമ്പിലെ എൻ പി ശങ്കരൻ (78), മകൻ ശശികുമാർ (47), ഭാര്യ സവിത (45) എന്നിവരാണ് അക്രമത്തിനിരയായത്.ഇന്നലെപുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സ്കൂട്ടിയുമായി എത്തിയ കണ്ണാടിപ്പറമ്പ് സ്വദേശി ഷർഷാദ് വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്ത ശേഷം അകത്തേക്ക് പെട്രോൾ ഒഴിച്ച് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് വാതിൽ തുറന്ന് തടയാനെത്തിയ ശങ്കരൻ്റെ കൈക്ക് സർജിക്കൽ കത്തി കൊണ്ട് വെട്ടുകയും നിലവിളി കേട്ട് കിടപ്പുമുറിയിൽ നിന്നും ഓടിയെത്തിയ മകൻ ശശികുമാറിനെ കഴുത്തിന് വെട്ടുകയും ചെയ്തു. കഴുത്തിന് മുന്നോളം വെട്ടുകൾ ഏറ്റിരുന്നു ഭർത്താവിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭാര്യ കുട്ടാവ് സ്വദേശിനി സവിത (46) യെയും തള്ളിയിട്ട് പ്രതി ആക്രമിച്ചത്..അക്രമത്തിനിരയായ മൂന്നു പേരും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.മുൻ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന ശശികുമാറിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.
ആശുപത്രിയിലെത്തിയ ഇരിക്കൂർ പോലീസ് അക്രമത്തിനിരയായവരുടെ മൊഴിയെടുത്ത് വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!