തളിപ്പറമ്പ്: ആന്തൂർ നഗരസഭയുടെ തനതായ ഉത്പന്നം എന്ന നിലയിൽ പറശിനി നെയ്പായസം ജന ങ്ങളിലേക്ക് എത്തിക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തി.
ഹാപ്പിനസ് പാർക്കിൽ കളി ഉപകരണങ്ങളും കളിയൂഞ്ഞാലും കോഫീ ഷോപ്പും, സെൽഫി കോർണർ മറ്റും സജ്ജമാക്കുന്നതിനും ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പൊതുമരാമത്ത് മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി. 58, 94, 20, 210 രൂപ വരവും 43,01,70, 068 രൂപ ചെലവും 15, 92,50, 142 രൂപ നീക്കിയിരിപ്പുമുള്ള മതിപ്പ് ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൺ വി. സതീദേവിയാണ് അവതരിപ്പിച്ചത്. ലൈഫ് പാർപ്പിട പദ്ധതിക്ക് 35 ലക്ഷം, ഭവന റിപ്പയറിംഗിന് 30 ലക്ഷം, പ്രാഥമിക ജീവൻ രക്ഷാ പരിശീലനത്തിന് ഒരു ലക്ഷവും ബജറ്റിൽ വകയിരുത്തി. യോഗത്തിൽ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

