നാട് തോടായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍: നാട്ടുകാര്‍ക്ക് പ്രതിഷേധം. 

Kannadiparamba online news

   
 

കൊളച്ചേരി:   മാസങ്ങളായുള്ള  പൈപ്പ് ചോര്‍ച്ചയില്‍ പറമ്പുകളെല്ലാം  തോടായി മാറിയിട്ടും അധികൃതര്‍ക്ക് അനക്കമില്ലാത്തതില്‍ പ്രതിഷേധം. കൊളച്ചേരി  ശുദ്ധ ജല പദ്ധതിയുടെ  പൈപ്പ് പൊട്ടിയാണ്  വെള്ളം പാഴാകുന്നത്. കൊളച്ചേരി പഞ്ചായത്തിലെ അറാം വാര്‍ഡില്‍ കാവുംചാല്‍ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ  പള്ളിപ്പറമ്പ് റോഡരികിലെ പൈപ്പില്‍ നിന്നാണ്  വെള്ളമൊഴുകിയെത്തുന്നത്.  നിരവധി തവണ പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടികളെടുക്കുന്നതിന് വിമുഖത കാട്ടുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മതിയായ ഫണ്ടില്ലെന്നും അറിയിച്ചിരുന്നു. കടുത്ത വേനലിലും ശുദ്ധജലം പാഴാകുന്നത് തടയുന്നതിന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!