മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടുന്നതിനിടയിൽ യുവതിയുടെ മാല പൊട്ടിച്ച യുവാക്കൾ അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ : ഓടിച്ചുനോക്കാനെന്ന വ്യാജേന വില്പനയ്ക്കുവെച്ച ബൈക്കുമായി കടന്നുകളയുകയും യുവതിയുടെ സ്വർണമാല പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ യുവാക്കൾ പോലീസ് പിടിയിൽ. കടൂർ ഗണപതി ക്ഷേത്രത്തിനു സമീപത്തെ പുത്തൻപുരയിൽ സനിത്ത് (26), നാറാത്ത് പുലിയുറുമ്പിൽ അതുൽ ബാബു (24) എന്നിവരെയാണ് എറണാകുളത്തുനിന്ന് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം. പള്ളിക്കുന്നിലെ യൂസ്ഡ് ബൈക്ക് കടയിൽനിന്ന് ഓടിച്ചുനോക്കാനെന്നുപറഞ്ഞ് ബൈക്കുമായി പോയവരാണിവർ. സമീപത്തെ പെട്രോൾ പമ്പിൽനിന്ന് 1000 രൂപയുടെ ഇന്ധനം വാങ്ങി ഗൂഗിൾ പേ ചെയ്തെന്ന്‌ വ്യാജേന ഫോൺ കാണിച്ച് ഇവർ കടന്നുകളഞ്ഞെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊയിലാണ്ടി പിഷാരിക്കാവ് ക്ഷേത്രത്തിനു സമീപത്തുനിന്ന് കീഴരിയൂരിലെ അഞ്ജന സുബിന്റെ രണ്ടുപവൻ മാലയാണ് പിടിച്ചുപറിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിക്കാനായത്.


കൊയിലാണ്ടി ഇൻസ്‌പെക്ടർ സി.ഐ. മെൽവിൻ ജോസ്, എസ്.ഐ.കെ.ആർ. കരീം, ദിലീപ്, അഞ്ജിത്ത്, ബിനോയ് രവി, ബിജു വാണിയംകുളം, ഒ.കെ. സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്. ഇവരെ തെളിവെടുപ്പിനായി കണ്ണൂരിലെത്തിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!