യുവാവിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം ; പ്രതി അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ.കോർപ്പറേഷൻ പരിധിയിലെ ജോലി ചെയ്യുന്ന ഷെഡിനെ ചൊല്ലി ചെരുപ്പ് തുന്നൽ തൊഴിലാളികൾ ഏറ്റുമുട്ടി. വഴക്കിനിടെ ബ്ലേഡ് കൊണ്ട്
യുവാവിൻ്റെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ബക്കളം കാനൂൽ സ്വദേശി രാജീവനെ (40)യാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അക്രമം.
ചെരുപ്പ് തുന്നൽ ജോലിയിലേർപ്പെട്ടിരുന്ന ചെറുപുഴ സ്വദേശി ഷൈജു (35) വിൻ്റെ കഴുത്തിനാണ് പ്രതിബ്ലേഡ് കൊണ്ട് ഗുരുതരമായി പരിക്കേൽപ്പിച്ചത്.
.ഗുരുതരാവസ്ഥയിലായ ഷൈജുവിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.ഇയാൾ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റോഡരികിലെ ജോലി ചെയ്യുന്ന ഷെഡ് തകർത്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ പ്രതി ബ്ലേഡ് കൊണ്ട് ഷൈജുവിൻ്റെകഴുത്തിന് മാരകമായി മുറിവേല്പിക്കുകയായിരുന്നു. ഷൈജുവിൻ്റെസുഹൃത്ത് സോളമൻ്റെ പരാതിയിൽ ടൗൺ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!