കണ്ണൂർ : ജില്ലാ അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം പോലീസ് മൈതാനത്ത് തുടങ്ങി. സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. കളക്ടർ അരുൺ കെ. വിജയൻ അധ്യക്ഷത വഹിച്ചു. മേയർ മുസ്‌ലിഹ് മഠത്തിൽ ഡിസ്‌പ്ലേ ഉദ്ഘാടനം ചെയ്തു. പദ്മശ്രീ നേടിയ കർഷകൻ സത്യനാരായണ ബേളേരിയെ സ്പീക്കർ ആദരിച്ചു. സംഘാടകസമിതി ജന. കൺവീനർ വി.പി. കിരൺ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.കെ. അനിൽ, കൺവീനർ ഡോ. കെ.സി. വത്സല എന്നിവർ പങ്കെടുത്തു. കൊല്ലം ഷാഫിയുടെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറി.
നാൽപതോളം ശുദ്ധജലസസ്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ അക്വേറിയത്തിന്റെ മാതൃകയിലുള്ള ഡിസ്‌പ്ലേയാണ് പുഷ്പോത്സവത്തിന്റെ മുഖ്യ ആകർഷണം. കൃഷിവകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളുടെയും പവലിയനുകളുമുണ്ട്. ചെടികൾ, ഫലവൃക്ഷത്തൈകൾ, നടീൽവസ്തുക്കൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ ലഭിക്കും. 60 രൂപയാണ് പ്രവേശന ഫീസ്. അഞ്ചുവയസ്സിന് താഴെയുള്ളവർക്കും 80 വയസ്സ് കഴിഞ്ഞവർക്കും പ്രവേശനം സൗജന്യം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

