സ്കൂൾ വാർഷിക പരിപാടികൾ സമാപിച്ചു

Kannadiparamba online news

പയ്യന്നൂർ. പെരുമ്പ ലത്തീഫിയാ സീനിയർ സെക്കൻഡറി ഇംഗ്ലീഷ് സ്കൂളിന്റെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി ഡി എസ് എസ് ഡോക്ടർ ടി പി നഫീസ ബേബി ഉദ്ഘാടനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തി. അക്കാദമിക മികവിനോടൊപ്പം അതിജീവനത്തിന്റെ പാത കൂടി കുട്ടികൾക്ക് പരിചയപ്പെടുത്തേണ്ടതുണ്ടെന്ന് പ്രഭാഷണത്തിൽ അവർ ഓർമ്മപ്പെടുത്തി. സ്കൂൾ ചെയർമാൻ എസ്.ടി.പി ജമാലുദ്ദീൻഅധ്യക്ഷത വഹിച്ചു. സ്കൂൾ കൺവീനർ ഷാഫി സ്വാഗതം പറഞ്ഞു. പെരുമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ ടി സഹദുള്ള ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
ഡോ. മൻസൂർ സാലി ( എൻജിനീയർ, അഡ്നോക് അബുദാബി ) ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി ഗീത സന്തോഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ.പി.ഇസ്മെയിൽ (ജനറൽ സെക്രട്ടറി പെരുമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റി) എസ്. പി സുൽഫിക്കർ അലി ( ട്രഷറർ ലത്തീഫിയ സ്കൂൾ കമ്മിറ്റി ) സി. വി. മുഹമ്മദലി( സെക്രട്ടറി പെരുമ്പ മുസ്ലിംജമാ അത്ത് കമ്മിറ്റി ), എസ് പി അബ്ദുൽറാസിക് ( മെമ്പർ ലത്തീഫിയാ സ്കൂൾ കമ്മിറ്റി ), ജലാലുദ്ദീൻ ( പിടിഎ പ്രസിഡന്റ് ലത്തീഫിയ സ്കൂൾ ) തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജയശ്രീ എം ചടങ്ങിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച്
നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ഡോ.മൻസുർ സാലി നിർവഹിച്ചു
2023- 24 വർഷത്തെ സ്കൂൾ ടോപ്പർ അവാർഡുകളും കലാകായിക മത്സരങ്ങളിൽ വിജയം കൈവരിച്ച കുട്ടികൾക്ക് കമ്മറ്റി ഭാരവാഹികളും മദർ പിടിഎപ്രസിഡണ്ട് സഫീന അബ്ദുൾ കലാമും സ്കൂൾ അദ്ധ്യാപികമാരും അവാർഡുകൾ വിതരണം ചെയ്തു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!