തലശേരി .സഹകരണ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി ഒരു ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കനെതിരെ കേസ്. തലശേരി കോ.ഓപ്പറേറ്റീവ് റൂറൽ ബേങ്ക് ബ്രാഞ്ച് മാനേജരുടെ പരാതിയിലാണ് നിട്ടൂർ ഇല്ലിക്കുന്നിലെ എം എം രവീന്ദ്രകുമാറിനെ (58) തിരെ വഞ്ചനാകുറ്റത്തിന് തലശേരി പോലീസ് കേസെടുത്തത്.കഴിഞ്ഞവർഷം സപ്തംബർ 12ന് ആണ് 20. 180 ഗ്രാം സ്വർണ്ണ ബ്രേസ് ലെറ്റ് എന്നു വിശ്വസിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

