ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന: ലൈസൻസില്ലാതെ 86 സ്ഥാപനങ്ങൾ

Kannadiparamba online news

കണ്ണൂർ: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായി ജില്ലയിലും കർശന പരിശോധന. ഇന്നലെ 9 സ്ക്വാഡുകളായി 308 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ 86 സ്ഥാപനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ലൈസൻസെടുക്കാതെ ചെറുകിട കച്ചവട രജിസ്ട്രേഷനിൽ 16 സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും സ്ക്വാഡ് കണ്ടെത്തിയിരുന്നു. ഇന്നും ജില്ലയിലെ വിവിധ സർക്കിളുകളിൽ 9 സ്ക്വാഡുകൾ പരിശോധന നടത്തിവരുന്നുണ്ട്.

നഗരത്തിൽ നടന്ന പരിശോധനയിൽ ജില്ലാ നോഡൽ ഓഫീസർ കെ. സുജയൻ, മുഹമ്മദ് ഇസ്ഹാഖ് എന്നിവരും പങ്കെടുത്തു. പരിശോധന വ്യാഴാഴ്ച വരെ നീളും. ഓപറേഷൻ ഫോസ്കോസ് എന്ന പേരിൽ നടത്തുന്ന പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി. കമ്മിഷണർ കെ.പി മുസ്തഫ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!