കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു

Kannadiparamba online news

കണ്ണൂർ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ.) 33-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളനനഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കളക്ടറേറ്റ് മൈതാനം) സ്വാഗതസംഘം ചെയർമാൻ സിപി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പതാകയുയർത്തി. മൂന്ന് കേന്ദ്രങ്ങളിൽനിന്നാരംഭിച്ച പതാക-കൊടിമര-ദീപശിഖ ജാഥകൾ ചൊവ്വാഴ്ച സന്ധ്യയോടെയാണ് നഗരത്തിലെത്തിയത്. മൂന്ന് ജാഥകളും ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സംഗമിച്ചു.

പതാക കെ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷും കൊടിമരം ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജനും ദീപശിഖ ട്രഷറർ ടി.കെ.എ. ഷാഫിയും ഏറ്റുവാങ്ങി. എൽ. മാഗി ക്യാപ്റ്റനായ കൊടിമരജാഥ പയ്യന്നൂർ ആനന്ദതീർഥാശ്രമത്തിൽനിന്ന് ഇ.പി. ജയരാജനും എ.കെ. ബീന ക്യാപ്റ്റനായുള്ള ദീപശിഖാജാഥ തലശ്ശേരി ജവാഹർഘട്ടിലെ അബു-ചാത്തുക്കുട്ടി രക്തസാക്ഷി സ്മാരകത്തിൽനിന്ന് പി. ജയരാജനും കെ. ബദറുന്നീസ ക്യാപ്റ്റനായ പതാകജാഥ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പനോളി വൽസനുമാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

പ്രതിനിധി സമ്മേളനം നായനാർ അക്കാദമിയിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!